
ദേശീയ പാത 183,66 എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ,വൈക്കം, വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം അങ്കമാലി - കുണ്ടന്നൂർ ബൈപാസിൽ എത്തിച്ചേരുന്ന വിധത്തിൽ പുതിയ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സംസ്ഥാന സർക്കാരിന്റെ ശുപാർശ ഉടൻ നൽകുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉറപ്പ് തന്നതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് അതിരൂക്ഷമായ ഗതാഗത തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ദേശീയപാതാ വിഭാഗത്തിന്റ കണക്ക് അനുസരിച്ച് കോട്ടയത്തിനും കൊച്ചിക്കുമിടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി പി.സി.യു ആണ് .അതായത് 90000 വാഹനങ്ങൾ ആണ്.നിരപ്പായ രണ്ട് വരി റോഡുകളിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10000 പി.സി.യു ആണ്.തിരക്കുള്ള സമയങ്ങളിൽ കോട്ടയം കൊച്ചി റൂട്ടിൽ 60 കി.മീ.യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഇപ്പോൾ വേണ്ടി വരുന്നുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ദേശീയ പാത 183,66 എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് ഇടനാഴി നിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ......
കായംകുളം സ്വദേശിയായ മുഹമ്മദ് അഫ്സൽ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകളും നിരവധി കേസുകളിൽ പ്രതികളുമായ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ വീട്ടിൽ മനീഷ് (37), കണ്ടല്ലൂർ വില്ലയിൽ കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കേതിൽ പ്രവീൺ (29),കായംകുളം മുനിസിപ്പാലിറ്റി എട്ടാം വാർഡിൽ കായംകുളം ഫയർ സ്റ്റേഷന് സമീപം വാണിയന്റയ്യത്ത് വീട്ടിൽ നിന്നും പെരിങ്ങാല വില്ലേജിൽ പെരിങ്ങാല മുറിയിൽ മേട്ടയിൽ തെക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന മുഹമ്മദ് മുനീർ (25) എന്നിവർ ആണ് പിടിയിലായത്. നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്. ......
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും രക്തക്കുറവും മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പിതാവ് രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് അംഗം രംഗത്ത്. കുട്ടികൾക്ക് സ്കൂളിൽനിന്ന് ലഭിച്ചിരുന്ന അരി രാജേഷ് സമീപത്തെ ഹോട്ടലിൽ മറിച്ചുവിറ്റിരുന്നതായി വാർഡ് അംഗം വിനീത് ആരോപിച്ചു. ......
ജറുസലേം: ഗാസ യുദ്ധം സൃഷ്ടിച്ച മാനസിക ആഘാതം ഇസ്രയേൽ സൈന്യത്തിൽ ഗുരുതര പ്രതിസന്ധിയാകുന്നു. സൈനികർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും കഴിവുകൾക്ക് അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം, ആരോഗ്യപരമായ പുരോഗതി, പരീക്ഷകളിലെ വിജയം എന്നിവ പ്രതീക്ഷിക്കാം. ......
യുവകലാസാഹിതി ജില്ല വർക്കിം പ്രസിഡൻ്റും കാഥികനുമായ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ , സംസ്ഥാന കമ്മിറ്റി അംഗം എസ് . ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14409 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 87 കേസുകളിലായി 101 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13357 ആയി. ......
മഞ്ഞപ്ര : യുഡിഎഫ് സർക്കാരി ൻ്റെ നൂറ് ദിന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മുഖ്യമന്ത്രി വിഡി സതീശനെസന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.ജനക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകി വരുന്ന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും, ആശംസകളും, നന്ദിയും അറിയിക്കുന്നതിൻ്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയെ സന്ദർശിച്ചത്.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ , എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ, പത്താം വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ, മണ്ഡലം എക്സിക്യൂട്ടിവ് അംഗം എം.ഇ സെബാസ്റ്റ്യൻ, ഗവ. ......
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ അർഹരായ യുവതികള്‍ക്കുള്ള വിവാഹ സഹായ വിതരണം ഒക്ടോബർ 28 ബുധൻ ഉച്ചയ്ക്ക് 2.30ന് പരുമല സെമിനാരിയില്‍ നടക്കും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ......
ദോഹ: പ്രമുഖ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനും
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) ദീർഘകാല പ്രസിഡന്റുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പ്രഥമ 'ഈസക്ക സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന്' നവംബർ 12-ന് തുടക്കമാകും.
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ടീം മാനേജർമാരുടെയും യോഗത്തിൽ നടന്ന നറുക്കെടുപ്പിലൂടെ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചു.
നാലു ഗ്രൂപ്പുകളിലായി 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെൻ്റ് ഡിസംബർ 4 വരെ നീണ്ടുനിൽക്കും.
മേറ്റ്സ് ഖത്തർ, ഓർബിറ്റ് എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി, എഫ്.സി ഖത്തർ മഞ്ഞപ്പട, ഹിലാൽ എഫ്.സി, ഇൻഫിനിറ്റി എഫ്.സി, ഫ്രണ്ട്സ് എഫ്.സി, ഈഗിൾസ് ഖത്തർ, എമർജൻസ് എഫ്.സി, മില്ലേനിയം എഫ്.സി, ബൈസൻ്റയ്ൻ എഫ്.സി, മാവേറിക്സ് എഫ്.സി, ഒറിക്സ് എഫ്.സി കാസർഗോഡ്, ഡെസ്പെറോഡോസ് എഫ്.സി, ഖത്തർ മാസ്റ്റേഴ്സ്, നാസ്ഗാർഡ് എഫ്.സി എന്നിവയാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്ന 16 ടീമുകൾ.ബർവ്വവില്ലേജിൽ നടന്ന യോഗം
ഖിഫ് പ്രസിഡൻ്റ് ഷറഫ് പി. ......